(c) Sreelal Photography . Powered by Blogger.

Wednesday, December 8, 2010

തുഴഞ്ഞെത്തുമോ...?



“ഇവിടെത്തന്നെ നില്‍ക്കണേ, ഞാനൊന്ന് അക്കരെ പോയിട്ട് വരാം“ എന്ന് പറഞ്ഞ് പോയ തോണി തിരികെയെത്തുന്നു....
എന്ത് പറഞ്ഞാണ് കുട്ടിക്കാലം നമ്മളില്‍ നിന്ന് ദൂരേയ്ക്ക് പോയത് ?

16 comments:

ശ്രീലാല്‍ December 8, 2010 at 11:42 PM  

ഓര്‍മ്മകളെക്കുറിച്ച് ചില ചിത്രങ്ങള്‍ ..

kARNOr(കാര്‍ന്നോര്) December 8, 2010 at 11:50 PM  

ബാല്യത്തിന്റെ കടവത്തേക്ക് വീണ്ടും കൊണ്ടാവോ?

രാജന്‍ വെങ്ങര December 9, 2010 at 12:03 AM  

പുഴയു പുഴക്കടവും കാണുംബോള്‍ മനസ്സില്‍ നിറയുന്നതു പഴയങ്ങാടിപ്പുഴയും തോന്നിക്കടവും കടവും ആണു..വര്‍ഷങ്ങള്‍ക്കു മുമ്പു(1977-79) പഴയങ്ങാടി പുഴക്കു പാലം വരുന്നതിനു മുമ്പു മാടായിപ്പാറയുടെ മുകളില്‍ നിന്നും (ഇപ്പോഴത്തെ മടായിക്കോളേജ് നില്‍ക്കുന്നിടത്തു) കിഴക്കു കുന്നിറങ്ങിയാല്‍ എത്തുന്നതു പഴയങ്ങാടി പുഴയുടെ കരയിലെ കടത്തിലേക്കായിരുന്നു..കരക്കപ്പുറം കാത്ത് നില്‍ക്കുന്ന ബസ്സിനു പോകാന്‍ അച്ഛന്‍ തിര്‍ക്കു കൂട്ടി മുന്നില്‍ നടക്കും..തലയില്‍ ഒരു വലിയ തുണികെട്ടുമായി(കൈത്തറി) ഞാന്‍ ഇന്നെനിക്കു ചിറക്കല്‍(പുതിയതെരു ) കാണാം എന്ന പ്രതീക്ഷയോടെ മാടായിപ്പാറയിലെ പരുക്കന്‍ കല്ലുകളെ അവഗണിച്ചു വേഗത്തില്‍ അച്ഛനൊപ്പമെത്താന്‍ ധൃതിക്കൂട്ടി നടക്കും..ഒടുവില്‍..കുന്നി ചെരുവില്‍ കടവു കാണുന്നിടത്തു എത്തുംബോള്‍ പതിവു പോലെ അച്ഛന്‍ പറയും...“ഡാ...ദാ നീ കണ്ടൊ..ബസ്സ് അപ്പ്രത്ത് വന്നു നില്‍ക്ക്വാ...നിന്നെക്കൂട്ടി നടന്നു കടവും കടന്നു ആട്യെത്തുബോഴെക്കും ബസ്സു പൊവുല്ലപ്പാ...നീയൊരു കാര്യം ചെയ്യു..അടുത്താഴ്ച പോബം നിയും വാ,ഇന്നെതായലും വന്നാ ശരിയാവുലാ...:“ എന്‍റെ തലയില്‍ നിന്നും തുണികെട്ടും വാങ്ങി അച്ചന്‍ കുന്നിറങ്ങി മറയുന്നതു വരെ ഞാന്‍ നോക്കി നില്‍ക്കും..ചിറക്കല്‍ പുതിയതെരു കാണാനുള്ള ആശ മനസിലടക്കി പലവിധ ചിന്തയുമായി ഞാന്‍ മാടായിപ്പാറയിലെ കല്ലുമണികളോട് എന്‍റെ സങ്കടങ്ങള്‍ പറഞ്ഞു പാറമുള്ളുകളീല്‍ ഞാനെന്‍റെ വേദനകളെ കൊളുത്തിയിട്ട് തിരിച്ചു നടക്കും...കടവിനിക്കരെ ,കടവിക്കരെക്കു പോവുന്നവരെ നോക്കി നില്‍ക്കുന്ന ഈ കുഞ്ഞന്‍റെ ചിത്രം എന്‍റെ മനസ്സില്‍ ഓര്‍മ്മകളുടെ കുഞ്ഞോളങ്ങളിളക്കുന്നു...

ഒഴാക്കന്‍. December 9, 2010 at 12:05 AM  

ഒന്നും പറ്റിയില്ലേ നീന്തി എങ്കിലും എത്തും

[ nardnahc hsemus ] December 9, 2010 at 12:23 AM  

പിന്നേയ്.... എത്തുമോന്ന്... രണ്ടു ചാട്ടം ചാട്യാ അക്കരെ എത്താനുള്ളതേ ഉള്ളൂലോ ആ തോട്... ന്ന് ട്ട് ണ്...

രമേശ്‌ അരൂര്‍ December 9, 2010 at 12:25 AM  

ഓര്‍മയുണ്ട് ഒരു പുഴക്കടവും തോണിക്കാരനും ....ഓര്‍മ്മകള്‍ ഉണര്‍ത്തിയ ചിത്രം :)

ഹേമാംബിക | Hemambika December 9, 2010 at 12:25 AM  

ഞാന്‍ പണ്ട് കണക്കില്‍ വാങ്ങിയ നൂറു മാര്‍ക്കും ഇജ്ജിന് സമര്‍പ്പിക്കുന്നു !

HAINA December 9, 2010 at 12:51 AM  

തീർച്ചയായും എത്തും

Unknown December 9, 2010 at 10:10 AM  

ഉഗ്രൻ ചിത്രം സ്രാലേ

aneeshans December 9, 2010 at 12:28 PM  

അങ്ങനെ ഒരു പുഴക്കാലത്ത് .....


നെന്റെ പ്രൊഫ്ഫൈല്‍ പടം കലക്കി. ഒറിജിനല്‍ പടം തന്നേ ;) ?

Naushu December 9, 2010 at 12:40 PM  

കൊള്ളാം.. നല്ല ഭംഗിയുണ്ട്...

Unknown December 9, 2010 at 4:44 PM  

നല്ല ചിത്രം ലാല്‍ :)

സെറീന December 9, 2010 at 7:00 PM  

ബാല്യത്തെ ഏതോ കടവില്‍ നിര്‍ത്തി നമ്മളല്ലേ പോയത്..
ഓര്‍മ്മയില്ലേ,
വലുതാവാന്‍ അകം കുതിച്ച കുതിപ്പുകള്‍..
തിരിച്ചു കുതിക്കുന്നത് കാത്തു നില്‍ക്കാതെ പോയ
കുട്ടിക്കാലം..

എഷ്വിൻ ഫ്രാൻസീസ് | ashwin francis December 10, 2010 at 10:19 AM  

great composition...

Pramathesh December 10, 2010 at 4:36 PM  

WOW

Anonymous January 23, 2011 at 5:25 PM  

അന്നോര്തിരുന്നത് അക്കരെ കടക്കാന്‍ ഏതെങ്കിലും ഒരു തോണി വന്നിരുന്നെന്കിലെന്നല്ലേ ......

ഒരു കാര്യം ഉറപ്പു, ഇനിയെന്നെങ്കിലും തിരിച്ചു വരാന്‍ എന്തെങ്കിലും ബാക്കിവേചിടുണ്ടാകും , തീര്‍ച്ച............

അല്ലെങ്കില്‍ അങ്ങനെ ആശിക്കാം..........

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP