(c) Sreelal Photography . Powered by Blogger.

Tuesday, June 10, 2008

തുളസി ആക്രമിക്കപ്പെട്ടു..

തുളസീന്ന് കേട്ട് പരിഭ്രാന്തരാവല്ലേ, എന്റെ വീട്ടിലെ തുളസിച്ചെടിയെ ഇന്നലെ രാവിലെ ഒരു കൂട്ടം തേനീച്ചകള്‍ ക്രൂരമായി ആക്രമിക്കുകയുണ്ടായി. അതിനെപ്പറ്റിയാണ് പോസ്റ്റ്. സംഭവത്തിന്റെ ഭീകരദൃശ്യങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.


ഭീകരമായ ആ ദൃശ്യം കണ്ട് വി-ഭ്രാന്തനായ ‍ ഫോട്ടോഗ്രാഫറുടെ കൈ വിറച്ചുപോയതിനാല്‍ പടം അല്പം മാംഗോ ഷേക്കായിപ്പോയതില്‍ ഖേദിക്കുന്നു

21 comments:

ശ്രീലാല്‍ June 10, 2008 at 7:25 PM  

ഉഗ്രവാദിയോം നേ തുളസീ പര്‍ ആക്രമണ്‍ കിയാ...

ബാജി ഓടംവേലി June 10, 2008 at 10:21 PM  

തുളസിയുടെ വേദനയുടെ സുഖം...

മിന്നാമിനുങ്ങുകള്‍ //സജി.!! June 10, 2008 at 10:45 PM  

:)

അപ്പു ആദ്യാക്ഷരി June 10, 2008 at 11:40 PM  

ഫോട്ടോഗ്രാഫറാണെങ്കിലും ആക്രാന്തം പാടില്ല.

Sherlock June 10, 2008 at 11:54 PM  

ഹിന്ദിയൊക്കൊ അറിയാലോ :)

Vishnuprasad R (Elf) June 11, 2008 at 1:16 AM  

ഹെന്റമ്മേ...

പക്ഷേ കൊതിപ്പിച്ചു കളഞ്ഞു. തുളസി ആക്രമിക്കപ്പേട്ടു എന്നു കണ്ടപ്പോള്‍ വല്ല പെണ്ണുമാണെന്ന് കരുതി.

ഗോപക്‌ യു ആര്‍ June 11, 2008 at 8:56 AM  

shaked no shoked

krish | കൃഷ് June 11, 2008 at 9:47 AM  

ആക്രമണം കണ്ടുനിന്നതല്ലാതെ ആക്രമികളെ തുരത്തിയില്ലേ.

:)

ശ്രീ June 11, 2008 at 10:13 AM  

ഭീകരം! ഞാനും എന്റെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു.

;)

ആഷ | Asha June 11, 2008 at 10:29 AM  

തുളസി ആക്രമിക്കപ്പെട്ടു എന്നു കണ്ടപ്പോ സംവിധാ‍യകന്‍ തുളസീദാസോ അതോ ഇനി നമ്മുടെ ബ്ലോഗര്‍ തുളസിയോ ആക്രമിക്കപ്പെട്ടോ എന്നു കരുതി ഓടി പാഞ്ഞെത്തിയപ്പോഴാണ് ഇതൊരു ഈച്ചയാക്രമണ്‍ ആണെന്ന് പുടികിട്ടീത്.

ഇതു ആക്രമണ്‍ അല്ലാ ഒരു ഈച്ചമീറ്റിങ്ങ് ആയിരുന്നുവെന്ന് ഈച്ചകമ്മറ്റി പ്രസിഡന്റ് ഈച്ചലാക്ഷന്‍ പത്രസമ്മേളനം നടത്തിയ കാര്യം അറിഞ്ഞില്ലേ?

ആഷ | Asha June 11, 2008 at 10:32 AM  

ഉഗ്രവാദിയോം നേ തുളസീ പര്‍ ആക്രമണ്‍ കിയാ...

എന്ന് എഴുതി ഈച്ചകളെ ഉഗ്രവാദികള്‍ എന്നു ചിത്രീകരിച്ച് വാര്‍ത്ത വളച്ചൊടിഞ്ഞ് നല്‍കിയ ലേഖകന്‍ ശ്രീലാലിനെതിരെ നിയമ നടപടിയുമായി മുന്നൊട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജാഗ്രതൈ!!!!!

Anonymous June 11, 2008 at 11:00 AM  

മച്ചാ....ശ്രീലാലൂ അതു കണ്ടിട്ട് തേനീച്ചയാണെന്നു തോന്ന്ണില്യാട്ടോ. കടന്നലാവാനാണു സാധ്യത, ആചെടിയുടെ കമ്പിലോ മറ്റോ ഒരു കുഞ്ഞു ഇഡ്ഡലീടെ വലിപ്പത്തിലൊരു കൂടുണ്ടാവാന്‍ വഴീണ്ട്.കൊച്ചു പിള്ളാരെ അങ്ങോട്ടു വിടുമ്പോ സൂക്ഷിച്ചോ.....

പിന്ന്യേയ് ഉഗ്രവാദി നഹീ ഹെ,ഹൈ,ഹൗ ഹം....ഹഹഹ

ആദംഗവാദി ഹേ ആദംഗവാദി

കെ June 11, 2008 at 2:01 PM  

സംഗതി കടന്നല്‍ തന്നെയെന്നാണ് എന്റെയും തോന്നല്‍.

ജ്യോനവന്‍ June 11, 2008 at 4:51 PM  

നല്ല ആക്രമണോത്സുകത
നല്ല പടങ്ങള്‍

കുറ്റ്യാടിക്കാരന്‍|Suhair June 11, 2008 at 5:05 PM  

:)

Unknown June 11, 2008 at 5:48 PM  

തുളസി ഒരു പെണ്ണാണെന്നാണ് ഞാന്‍ സത്യത്തില്‍
വിചാരിച്ചത് നിങ്ങളു ചുമ്മാ ആളെ പറ്റിച്ചു

Chumma Vannatha June 13, 2008 at 10:55 PM  

രണ്ടാമത്തേ പടത്തിൽ തീവ്രവാദികൾ Photographer ഇനെ ആക്രമിക്കാനുള്ള തയ്യറെടുപ്പാണെന്നു തോന്നുന്നല്ലോ.

Unknown June 17, 2008 at 1:10 PM  

palappozhum etharam aakramanam kandittundengilum sradhichittilla.nalla photokal, sreelal.

ശ്രീലാല്‍ June 17, 2008 at 11:21 PM  

Thanks all :) ബാജി, സജീ,അപ്പൂസ്,ജിഹേഷ് ഭായ്, പാമരന്‍സ്, ഡോണ്‍,നിഗൂഢം, കൃഷ്,ആഷാജീ പേടിപ്പിക്കല്ലേ, കാവലാന്‍, മാരീചന്‍ -ശരിയാണ് ഈച്ചയല്ല ഒരു കടന്നല്‍ ലുക്ക് ഉണ്ട്. ജ്യോനവാ, കുറ്റ്യാടിക്കാരാ, അനൂപ്,ചുമ്മാ വന്നാളേ, രശ്മീ നന്ദി -

ഒരു സ്നേഹിതന്‍ June 18, 2008 at 5:05 PM  

തുളസി ആക്രമണം...
സ്നേഹിതന്റെ ശക്തിയായ പ്രതിഷേദം അറീക്കുന്നു...

Kalidas Pavithran June 22, 2008 at 3:36 PM  

പോട്ടം കലക്കി - നന്നായിട്ടുണ്ടു കേട്ടോ...

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP